ലഹരിക്കെതിരെ എഐ അധിഷ്ഠിത രഹസ്യ റിപ്പോര്‍ട്ടിങ് സംവിധാനവുമായി വിദ്യാര്‍ഥികള്‍

HIGHLIGHTS : Students launch artificial intelligence campaign against drug addiction

കോഴിക്കോട് : കലാലയങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ എഐ അധിഷ്ഠിത രഹസ്യ റിപ്പോര്‍ട്ടിങ് സംവിധാനവുമായി കുറ്റിക്കാട്ടൂര്‍ എഡബ്ല്യുഎച്ച് എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍. ഐഇഡിസി സെല്‍, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്.

ടെക്‌നോളജി പങ്കാളി യായ മ്യൂസോണ്‍, എഐ പങ്കാളിയായ സൂപ്പര്‍ എഐ എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികളു ടെ പിന്തുണയോടെയാണ് റി പ്പോര്‍ട്ടിങ് സംവിധാനം വിക സിപ്പിച്ചെടുത്തത്. ക്യാമ്പസി ലും പരിസരങ്ങളിലും മയക്കു മരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, അനുഭവങ്ങള്‍ ക്യാമ്പ സുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കു ന്ന ക്യൂആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാ വുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യു ന്ന വിവരങ്ങള്‍ രഹസ്യമായിരി ക്കും.

sameeksha-malabarinews

ഡെപ്യൂട്ടി എക്‌സൈസ് കമീഷ ണര്‍ എം സുഗുണന്‍ ക്യാമ്പ യിന്‍ ഉദ്ഘാടനം ചെയ്തു. കോ ഴിക്കോട് മേഖല വിമുക്തി മാ നേജര്‍ ടി എ ശ്രീനിവാസന്‍ അധ്യക്ഷനായി. പൂര്‍വ വിദ്യാ ര്‍ഥി സംഘടന വൈസ് പ്രസി ഡന്റ് കെ മുരളീകൃഷ്ണന്‍, എന്‍ എസ്എസ് കോ ഓര്‍ഡിനേ റ്റര്‍ മുസ്തഫ, ഐഇഡിസി വി ദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍മാ രായ നസലു, മുഹമ്മദ് നബീല്‍, ഫാത്തിമ ഫിദ എന്നി വര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!