
ബേപ്പൂര്‍: ബേപ്പൂരില്‍ രാവും പകലും തെരുവുനായ ശല്യം രൂക്ഷമാവുന്നു. ഫിഷറീസ് സ്‌കൂള്‍ റോഡ്, കയര്‍ ഫാക്ടറി റോഡ്, ആലിയക്കോട്ട് ക്ഷേത്രം റോഡ്, ബിസി റോഡ് മാവിന്‍ ചുവട് തുടങ്ങിയ പ്രദേശങ്ങളില്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചും പത്തും നായ്ക്കളൊന്നിച്ചാണ് വഴിയാത്രികരെ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
ഇരുചക്ര വാഹന യാത്രികരും പതിവായി അപകടത്തില്‍പ്പെടുന്നു. സ്‌കൂളുക ളിലും മദ്രസകളിലും പോകുന്ന കുട്ടികള്‍ നായ്ക്കളുടെ ആക്രമണ ത്തിനിരയാകുന്നതും പതിവാണ്. പുലര്‍ച്ചെ ഫിഷിങ് ഹാര്‍ബറില്‍ പോകുന്നവര്‍ക്കും മീന്‍പിടിത്തം കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്.
ബേപ്പൂര്‍ മറീന, ഗോതീശ്വരം ബീ ച്ചുകള്‍ നായ്ക്കളുടെ താവളമാണി പ്പോള്‍. വിനോദസഞ്ചാരികള്‍ ഭക്ഷ്യാവശിഷ്ടം ഉപേക്ഷിക്കുന്ന തും തീരത്ത് മാലിന്യം അടിയുന്നതുമാണ് ഇവിടെ തെരുവുനായ്ക്കള്‍ തമ്പടിയ്ക്കാന്‍ കാരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




