മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ തിരൂര്‍ വെറ്റില ഉത്പാദക കമ്പനി

HIGHLIGHTS : Tirur Betel Production Company to manufacture value-added products

തിരൂര്‍: വെറ്റിലയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ തിരൂര്‍ വെറ്റില ഉത്പാദക കമ്പനി തീരുമാനിച്ചു.റംസാന്‍ മാസ ശേഷം പ്രായോഗിക തലത്തില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനും മാര്‍ക്കറ്റിങ്ങിനും വിപുലമായ സെഷനുകള്‍ നടത്താന്‍ തിരൂര്‍ വെറ്റില ഉത്പാദക കമ്പനി തീരുമാനിച്ചു.

മച്ചിങ്ങപാറ ഓഫീസില്‍ വച്ച് വെറ്റിലയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ വിദ്യ ക്ലാസ് എടുത്തു. മലപ്പുറം ആത്മ പ്രോജക്ട് ഡയറക്ടര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ അധ്യക്ഷനായി.

sameeksha-malabarinews

തവനൂര്‍ ഇന്‍സ്ട്രക്ഷണല്‍ ഫാം സയന്‍ന്റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോ. പി കെ അബ്ദുല്‍ ജബ്ബാര്‍ , മലപ്പുറം ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലേഖ, കമ്പനി ചെയര്‍മാന്‍ മുത്താണിക്കാട്ട് അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയാണ് പരിപാടി സംഘടിപ്പിച്ചത്. വെറ്റിലയില്‍ നിന്നുള്ള വിവിധ മൂല്യ വര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണത്തെപ്പറ്റിയും സാധ്യതകളെപ്പറ്റിയും ശാസ്ത്രീയമായ ക്ലാസുകളും ചര്‍ച്ചകളും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!