തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

തൊഴിലാളികള്‍ താല്‍ക്കാലികമായി താമസിച്ച ഇടത്താണ് മണ്ണിടിഞ്ഞ് അപകടംസംഭവിച്ചത്. അപകടത്തില്‍ മണ്ണിനടയില്‍ കുടുങ്ങിപ്പോയ രണ്ട് തൊഴിലാളികളെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അപകടത്തില്‍ അസം സ്വദേശിയായ രാഹുലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രണ്ട് മണിക്കൂറോളം കോണ്‍ഗ്രീറ്റ് സ്ലാബിനടയില്‍ കാല്‍ കുടങ്ങിപ്പോയ ഇയാളെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

സംഭവത്തില്‍ നഗരസഭയും അഗ്നിശമനസേനയും അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top