കൂരിയാട് കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66ല്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ തമിഴ്‌നാട് തൃച്ചി സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ശാന്ത് സാഹിദ് (32) നാണ് സാരമായി പരിക്കേറ്റത് . കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top