പൊന്നാനി: പൊന്നാനി ദേശീയപാതയില്‍ ബൈക്കും ഗുഡ്‌സ് പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പൊന്നാനി എം.ഇ.എസ്.കോളേജ് പരിസരത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ സല്‍മാനുല്‍ ഫാരിസ്, ഇസ്ഹാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അല്‍ ഫസാ, ലൈഫ് കെയര്‍ എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



