സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു

സംസ്ഥാനത്ത്  കോഴിയിറച്ചി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ കോഴിയിറച്ചിയുടെ വില 220 രൂപയും കടന്ന് കുതിക്കുകയാണ്. കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതും ചിക്കന് വില കൂടാന്‍ കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. 1500 രൂപയ്ക്കുള്ളില്‍ കിട്ടിയിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ ചാക്കൊന്നിന് 2500 രൂപ അടുക്കാറായി.

ചൂടു കൂടുന്ന മാര്‍ച്ച് മാസത്തില്‍ സാധാരണ കോഴിയിറച്ചിക്ക് വില കുറയാറാണ് പതിവെങ്കിലും ഇത്തവണ വില കുതിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്.

കോഴിയിറച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോഴിയിറച്ചി വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു. കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയതോടെ ചിക്കന്‍ വിഭവങ്ങളും തൊട്ടാല്‍ കൈ പൊള്ളുന്ന സ്ഥിതിയിലാണ്.

Share news
error: Content is protected !!
Scroll to Top