മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി

മദ്യവില്‍പനശാല ഉടന്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇന്നലെയാണ് സംഭവം. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഉമാഭാരതി അനുയായികള്‍ക്കൊപ്പമെത്തി ആക്രമിച്ചത്. പ്രദേശത്തെ മദ്യശാലകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂട്ടണമെന്ന് അവര്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു. പ്രദേശത്തെ മദ്യവില്‍പന നിര്‍ത്തലാക്കാമെന്ന് അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് നടപ്പായില്ലെന്നും ഉമാഭാരതി ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top