കോഴിക്കോട് ടിപ്പര്‍ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

HIGHLIGHTS : Two injured after tipper lorry overturns in Kozhikode

കോഴിക്കോട്: കാരശ്ശേരിയില്‍ മിനി ടിപ്പര്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചെങ്കല്‍ ക്വാറിയില്‍ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ടിപ്പറിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ടിപ്പര്‍ ഇറക്കം ഇറങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയ ശേഷം ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരുടെയും കാലിനാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് വിവരം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!