HIGHLIGHTS : Spinach and dried shrimp
ചീര-രണ്ട് കപ്പ്(അരിഞ്ഞത്)
ഉണക്കച്ചെമ്മീന്‍-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-2 എണ്ണം
സവാള-1
കറിവേപ്പില-2 അല്ലി
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കടുക്-ഒരു ടീസ്പൂണ്‍
മുളക് പൊടി-കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -രണ്ട്‌നുള്ള്
തേങ്ങ-അരക്കപ്പ്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഒരു ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. സവാളയും പച്ചമുളകും മിക്‌സിയില്‍ ചതച്ചെടുത്ത ശേഷം കടുക് പൊട്ടിയതിലിട്ട് പച്ചമണം മാറുന്നതുവരെ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് മുളക് പൊടി മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒന്ന് മൂപ്പിക്കുക. ഈ കൂട്ടിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ചിരചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉക്കച്ചെമ്മീന്‍ ഒന്ന് മിക്‌സിയില്‍ പൊടിച്ചെടുത്തും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മൂടിവെച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ ചിരകി വച്ചിരിക്കുന്ന തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി മൂടിവെച്ച് രണ്ട് മിനിറ്റിനുശേഷം ചൂടോടെ കഴിക്കാം.