എ.ആര്‍ നഗര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മൂസ (80) നിര്യാതനായി

എ ആര്‍ നഗര്‍: സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളില്‍ സജീവമായിരുന്ന കക്കാടം പുറം കെ കെ മൂസ (80) നിര്യാതനായി
. അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എ ആര്‍ നഗര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്, എ ആര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, വേങ്ങര നിയോജകമണ്ഡലം എസ് ടി യു വൈസ് പ്രസിഡണ്ട്, ഊക്കത്ത് മഹല്ല് കമ്മിറ്റി അംഗം, കക്കാടംപുറം എ ആര്‍ നഗര്‍ ജി യു പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട്, കുന്നുംപുറം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ട്രഷറര്‍, കക്കാടംപുറം തഖ് വിയ്യത്തുല്‍ ഇസ്ലാം സംഘം കമ്മിറ്റിയംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു തിരൂരങ്ങാടി പി എസ് എം ഒ കോളേജ് റിട്ടയേഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ആയിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദില്‍.

ഭാര്യ മമ്മാദിയ ആലുങ്ങല്‍(അച്ഛനമ്പലം ).മക്കള്‍: മെയ്തീന്‍ കുട്ടി (പ്രവാസി ലീഗ് ഏ ആര്‍ നഗര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി,) അബ്ദുറഷീദ് (വ്യാപാരി മൂന്നിയൂര്‍ ആലിന്‍ ചുവട്) സക്കരിയ ( ഏ ആര്‍ നഗര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി), സക്കീന (പുകയുര്‍ ), സമീമ (കൊളപ്പുറം സൗത്ത്), ജാസ്മീന്‍ (മമ്പുറം ).
മരുമക്കള്‍ : ഉസ്മാന്‍ (കൊളപ്പുറം സൗത്ത്), സൈതലവി (മമ്പുറം),
സാജിത (ഇരുമ്പുചോല അരീതല ), ഖദീജ (വേങ്ങര വെട്ടുതോട്, അധ്യാപിക, എം എച് എം എല്‍ പി നഴ്‌സറി സ്‌കൂള്‍ കുറ്റൂര്‍ നോര്‍ത്ത് ), റൂബി (വേങ്ങര, പറമ്പില്‍ പടി,ഓഫീസ് സ്റ്റാഫ് ചേറൂര്‍ പി പി ടി എം വൈ എച് എസ് എസ് ),
പരേതനായ കുഞ്ഞിമുഹമ്മദ് (പുകയൂര്‍).
സഹോദരങ്ങള്‍: അഹമ്മദ് ഹാജി, പാത്തുമാമ്മ(തലപ്പാറ ).

 

Share news
error: Content is protected !!
Scroll to Top