തിരൂര്‍ സ്വദേശി ലിയാന ഖാലിദിന് മിസ് കേരള കിരീടം

തിരൂര്‍: കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തില്‍ തിരൂര്‍ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നാല്‍പതിലേറെ മലയാളികള്‍ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്. ബോബി ചെമ്മണ്ണൂര്‍,സിനിമാതാരം മുന്‍സില എന്നിവര്‍ ചേര്‍ന്നാണ് കിരീടമണിയിച്ചത്.ബി.പി.അങ്ങാടി
വിശ്വാസ് തിയേറ്ററിന് സമീപം പ്രവാസി മലയാളി വെട്ടിക്കാട്ടില്‍ ഖാലിദിന്റേയും സീന ഖാലിദിന്റെയും മകളാണ് ലിയാന.കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്.സഹോദരങ്ങള്‍: ജാസിം ഖാലിദ്,ലെന ഖാലിദ്.എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെ തിരൂര്‍ ഫാത്തിമമാത സ്‌കൂളിലാണ് ലിയാന പഠിച്ചത്.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മിസ് കേരള മത്സരം വനംവകുപ്പ് മന്ത്രി എ.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.സിനിമാതാരം ഇടവേള ബാബു,ഖത്തര്‍ ഫിഫ ലോകകപ്പിലെ ഔദ്യോഗിക ഡി.ജെ സന,എഫ്.ഐ ഇവന്റ്‌സ് ചെയര്‍മാന്‍ ആന്റ് പ്രൊഡ്യൂസര്‍ എം.പി.രഞ്ജിത്ത്,സി.ഇ.ഒ ആന്റ് പ്രൊജക്റ്റ് മാനേജര്‍ ഈസാ മുല്ലാല്ലി,കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.സൗന്ദര്യ മത്സരത്തില്‍ ശില്‍പ ശാന്തി പിള്ള,സാന്ദ്ര സതീഷ് എന്നിവര്‍ യഥാകൃമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

 

Share news
error: Content is protected !!
Scroll to Top