
തിരുവനന്തപുരം: മുട്ടത്തറയില്‍ കോര്‍പ്പറേഷന്‍ മാലിന്യ പ്ലാന്റില്‍
മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തി. രണ്ട് കാലുകളാണ് കണ്ടത്തിയത്.
പ്ലാന്റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. വലിയതുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് പരിശോധന നടത്തും.
ആശുപത്രിമാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്. ആശുപത്രി അവശിഷ്ടങ്ങളാണ് ഇതെന്നാണ് സംശയം. വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




