Section

malabari-logo-mobile

ഹര്‍ ഘര്‍ തിരംഗ: മലപ്പുറം കുടുംബശ്രീക്ക് അഭിമാന നിമിഷം

HIGHLIGHTS : A proud moment for Malappuram Kudumbashree. As part of Har Ghar Triranga Camp, more than two lakh national flags were made and distributed in the d...

830 പേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കിയത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകള്‍
മലപ്പുറം കുടുംബശ്രീക്ക് അഭിമാന നിമിഷം. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകള്‍. രജ്യമെങ്ങും 75-ാം സ്വാതന്ത്യദിനം അതിഗംഭീരമായി ആഘോഷിക്കുമ്പോള്‍ ജില്ലയിലെ പതാക നിര്‍മ്മാണത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് 830 ഓളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍. രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ വിപുലമായ രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പതാക നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഓരോ ജില്ലകളിലെയും കുടുംബശ്രീ മിഷനുകളെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കേവലം 15 ദിവസങ്ങള്‍ക്കുള്ളിലാണ് ജില്ലയിലെ 94 യൂണിറ്റുകളില്‍ നിന്നുള്ള 830 ഓളം കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപകലില്ലാത്ത അധ്വാനത്തിലൂടെ ജില്ലയിലെ എല്ലായിടങ്ങളിലും ദേശീയ പതാകകളെത്തിച്ചത്. ജില്ലയില്‍ കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റുകള്‍ക്കാണ് പതാക നിര്‍മ്മാണത്തിന് ചുമതല നല്‍കിയത്. ആദ്യ ഘട്ടത്തില്‍ മെറ്റീരിയലുകളുടെ ലഭ്യത കുറവ് സാരമായി ബാധിച്ചെങ്കിലും പിന്നീട് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് രണ്ട് ലക്ഷത്തിലധികമുള്ള ഓഡറുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവസാന നിമിഷങ്ങളില്‍ വരെ വന്ന ഓര്‍ഡറുകളും നിര്‍മ്മിച്ചു നല്‍കാനായതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
വീടുകളും സ്ഥാപനങ്ങളും തങ്ങള്‍ നിര്‍മ്മിച്ച ദേശീയ പതാകകള്‍ കൊണ്ട് നിറയുമ്പോള്‍, രാജ്യത്തിന്റെ വീരസ്മരണകളുയരുന്ന സ്വതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായതില്‍ അഭിമാനം കൊള്ളുകയാണ് ഓരോ വനിതകളും.

പതാക നിര്‍മാണം കുടുംബശ്രീയെ ഏല്‍പ്പിച്ച് ഉത്തരവായതു മുതല്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപ്പിച്ച് ഫ്‌ളാഗ് കോഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ പൂര്‍ണ പിന്തുണയും മേല്‍നോട്ടവും വഹിച്ച് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്തും , പ്രോഗ്രാം മാനേജര്‍ കെ.ടി ജിജുവും നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രചോദനമായി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!