തൃശൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടി കഴിഞ്ഞു മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു

തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ചേറ്റുപുഴ സ്വദേശി ഇ.ആര്‍ ബേബി ആണ് മരിച്ചത്.

രാവിലെ തേക്കിന്‍കാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതടക്കമുള്ള ചുമതലയില്‍ ബേബി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ബേബിയുടെ നിര്യാണത്തില്‍ അനുശോചിച്ച ജില്ലാ പൊലീസ് മേധാവി സ്വാതന്ത്ര്യദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊലീസ് കുടുംബസംഗമം റദ്ദാക്കിയതായി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top