വര്‍ണാഭമായി ആനപ്പടി ഗവ: എല്‍പി സ്‌കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം

പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷാഘോഷത്തോടനുബന്ധിച്ച് ചെട്ടിപ്പടി -ആനപ്പടി ഗവ: എല്‍ പി സ്‌കൂള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. പതാക ഉയര്‍ത്തലിന് ശേഷം പിടിഎ പ്രസിഡണ്ട് കോലാക്കല്‍ ജാഫര്‍ അദ്ധ്യക്ഷനായ സ്വാതന്ത്ര്യ സമര സ്മരണ സദസില്‍ റിട്ട: ഹെഡ്മാസ്റ്റര്‍ എന്‍ പി അബു മുഖ്യ പ്രഭാഷണം നടത്തി.

വാര്‍ഡ് കൗണ്‍സിലര്‍ കെ പി റംല, പ്രധാന അദ്ധ്യാപിക സി ഗീത, മാനസ്, പി ടി എ അംഗങ്ങളായ സജി പോത്തഞ്ചേരി , അബ്ദുള്‍ നാസര്‍, ബാലകൃഷ്ണന്‍ എവിതുടങ്ങിയവര്‍ സംസാരിച്ചു. വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലാ തലത്തിലും നഗരസഭാ തലത്തിലും ശ്രദ്ധേയ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി.

തുടര്‍ന്ന് ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് വരെ വര്‍ണാഭമായി കുട്ടികളുടെ ഘോഷയാത്രയും നടന്നു. ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളണിഞ്ഞും കുരുന്നുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

 

Share news
error: Content is protected !!
Scroll to Top