Section

malabari-logo-mobile

‘ഉള്‍ക്കനല്‍’ സിനിമയുടെ വിനോദ നികുതി ഒഴിവാക്കി

HIGHLIGHTS : Entertainment tax waived for 'Ulkanal' movie

ഉള്‍ക്കനല്‍ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

ദേവി ത്രിപുരാംബികയുടെ ബാനറില്‍ ഒരുക്കിയ ചിത്രം ഗോത്രജീവിതത്തിന്റെ കഥയാണ് പറയുന്നത്. അട്ടപ്പാടിയില്‍ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ അഭിനയിച്ച ചിത്രമാണ് ഉള്‍ക്കനല്‍. കേരളാ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ എംഡിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ടിക്കറ്റിന്റെ വിനോദനികുതി ഒഴിവാക്കിയത്.

sameeksha-malabarinews

ചിത്രത്തിന്റെ മേന്‍മ, സാമൂഹിക പ്രസക്തി, കൈകാര്യം ചെയ്യുന്ന വിഷയം എന്നിവയും പരിഗണിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!