പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടി

പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഭാരതത്തിന്റെ 75 ആം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടി. പിടിഎ പ്രസിഡണ്ട് സോണി കൃഷ്ണ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കമലം കാടശ്ശേരി പതാക ഉയര്‍ത്തി.

സ്‌കൂള്‍ മാനേജര്‍ അബ്ദു ലത്തീഫ് തെക്കേപ്പാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മോഹനന്‍ മാസ്റ്റര്‍, അധ്യാപിക റഷദ, എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ റാലിയും, മറ്റു കലാപരിപാടികളും അരങ്ങേറി. വിവിധ ക്വിസ് പ്രോഗ്രാമുകളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

Share news
error: Content is protected !!
Scroll to Top