പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പള്‍ സതീഷ് തോട്ടത്തില്‍ ദേശീയപതാക ഉയര്‍ത്തി. മനുഷ്യരാകാനും മാനവികത ഉയര്‍ത്തിപ്പിടിക്കാനും ചടങ്ങില്‍ സംസാരിച്ച് പ്രിന്‍സിപ്പള്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി.
അധ്യാപകരായ സുധര്‍മ്മ, വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഷൂട്ടൗട്ട് മത്സരം നടത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




