Section

malabari-logo-mobile

മലബാർ കോളജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമിച്ചു

HIGHLIGHTS : The Wagon Tragedy Freedom Wall was built at Malabar College

മലപ്പുറം:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമിച്ചു. കോളജ് വിദ്യാർത്ഥികളുടെ ഇരുപത് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് 1921 ലെ വാഗൺ ട്രാജഡി പ്രമേയമാക്കിക്കൊണ്ടുള്ള ഫ്രീഡം വാൾ നിർമിച്ചത്.

ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി,

sameeksha-malabarinews

വിദ്യാർത്ഥികളായ നിഖിൽ ദാസ്, പ്രബിൻ, ബിപിൻ ദാസ്, അബ്റാർ പി ടി നന്ദകുമാർ, സഹല എ, നവാൽ യാസ്മിൻ, മർവ അബ്ബാസ്, റാനിയ കെ സി, ജിയാദ്, സൽമാൻ, മുസമ്മിൽ, ഉമ്മു സൽമ, ഷഹാന, മുബഷിറ, നിദ ഫെബി, മിഥ്യ മനോജ്‌കുമാർ, അമ്പിളി, നൗഫ് ബിൻത് നാസർ, റിഫ ഹനാൻ എന്നിവർ നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!