ഒമാനിലെ ജ്വല്ലറിയില്‍ നിന്ന് 23 കോടിയുടെ ആഭണങ്ങള്‍ കവര്‍ന്ന രണ്ട് യൂറോപ്പുകാര്‍ പിടിയില്‍. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് ഇരുവരും ഈ വന്‍ കൊള്ള നടത്തിയത്. സ്ഥാപനത്തിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഇവര്‍ മോഷണം നടത്തിയ ശേഷം പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അല്‍ ഖുബ്‌റയിലുള്ള ജ്വല്ലറിക്ക് സമീപം ഇവര്‍ മുറിയെടുത്തിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഒമാനിലെത്തിയ ഇവര്‍ സ്വര്‍ണം ഇവിടെ ഒളിപ്പിച്ച് വെച്ച ശേഷം തിരികെ പോകാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ പോലീസ് കുറ്റവാളികളെ പിന്തുടര്‍ന്ന് ഏറെ സാഹസികമായി പിടികൂടുകയായിരുന്നുവെന്നാണ് വിവരം.
വാടകയ്ക്ക് ഒരു ബോട്ട് വാടകയ്‌ക്കെടുത്ത് മോഷ്ടിച്ച സ്വര്‍ണം അതില്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് മോഷ്ടിച്ച ആഭരണങ്ങളും മോഷണത്തിനായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



