തിരുവനന്തപുരം:രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 16 ദിവസത്തിന് ശേഷമാണ് രാഹുലിന് ജാമ്യം ലഭിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു.
സാക്ഷികളെ സ്വാധീനിക്കരുത്,മറ്റുകേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



