ചെന്നൈ: കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ കേരള അതിര്‍ത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഇന്ന് പുര്‍ച്ചെ നാലുമണിക്ക് പുലര്‍ച്ചെയാണ് മസനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് മരിച്ചത്. പ്രദേശവാസിയാണ് നാഗരാജ്.
മറ്റൊരു കാട്ടാനയുടെ ആക്രമണത്തില്‍ ദേവര്‍ഷോലെയിലാണ് എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് മരിച്ചത്. ഏഴ് എട്ട് മാസങ്ങളായി ഈ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാണ്. ആന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. അഞ്ച് മണിക്കൂര്‍ ഇടവേളയിലാണ് രണ്ട് കാട്ടാന ആക്രമണം ഉണ്ടായത്.
കുടിവെള്ളത്തിനുള്ള മോട്ടോര്‍ ഓണ്‍ ചെയ്യാന്‍ പോയപ്പോഴാണ് മാദേവിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. കേരള അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അപ്പുറത്താണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



