കോഴിക്കോട് കൊടുവള്ളിയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു;ഒരാള്‍ മരിച്ചു

കോഴിക്കോട്:കൊടുവള്ളി മലയമ്മയില്‍ മാതോളത്ത് കടവില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാള്‍ മരിച്ചു.

വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാക്ക്(9)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.
ഇതുകണ്ട കൂടെയുള്ള കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാരും സ്ഥലത്തെത്തിയ മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രണ്ടുകുട്ടികളെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദില്‍ഷാക്ക് മരണപ്പെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top