താനൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട 2 കാറുകള്‍ അമിതവേഗതയില്‍ വന്ന ബസ് ഇടിച്ച് തകര്‍ത്തു

In Tanur, two cars parked on the roadside were smashed by a speeding bus

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: അമിതവേഗതയില്‍ പോവുകയായിരുന്ന ബസിടിച്ച് റോഡരികില്‍ നിറുത്തിയിട്ടിരുന്ന 2 കാറുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് നടക്കാവ് പള്ളിക്ക് സമീപം കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് സ്വകാര്യ ബസാണ് ഇടിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ച് പിറകില്‍ നിറുത്തിയിട്ട മറ്റൊരു കാറിലും തട്ടി. ആദ്യ വാഹനം ടയര്‍ ഉള്‍പ്പെടെ പൊട്ടി പൂര്‍ണമായി തകര്‍ന്നു. പിന്നിലുണ്ടായിരുന്ന കാറിന് ഭാഗികമായും കേടുപാടു സംഭവിച്ചു.

കാറിലെത്തിയവര്‍ വാഹനം നിറുത്തി സമീപ കെട്ടിടത്തിലേക്ക് സ്വകാര്യ ആവശ്യത്തിന് കയറിപ്പോഴായിരുന്നു അപകടം. അടുത്തുണ്ടായിരുന്നവരും രക്ഷപ്പെട്ടു. അല്പസമയം തിരൂര്‍ താനൂര്‍ പ്രധാനപാതയില്‍ വാഹനഗതാഗതവും സ്തംഭിച്ചു. താനൂര്‍ പൊലീസ് സ്ഥലത്തെത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •