Section

malabari-logo-mobile

ഓട്ടോ ബസ് തൊഴിലാളികളെയും നിയമം പാലിക്കുന്നവരെയും പെരുന്നാള്‍ ഊട്ടി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : Department of Motor Vehicles feeds auto bus workers and law enforcers

തിരൂരങ്ങാടി: കോവിഡില്‍ പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ബസ് തൊഴിലാളികള്‍ക്കും, നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്കും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ ഭക്ഷണക്കിറ്റ്. തിരൂരങ്ങാടി മോട്ടോര്‍ വാഹനവകുപ്പാണ് നിയമം പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായും കോവിഡില്‍ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ചെറിയ കൈത്താങ്ങായാണ്
തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനം മാറ്റിവെച്ചാണ് പെരുന്നാള്‍ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നത്. നിയമ പാലനത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെയും ജനസേവനത്തിന്റെയും ഭാഗമാണിത്. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു കിറ്റ് വിതരണം.

തിരൂരങ്ങാടി താലൂക്ക് പരിധിയിലെ ചെമ്മാട്, വേങ്ങര, ഊരകം, കോട്ടയ്ക്കല്‍, ചങ്കുവെട്ടി,കക്കാട്, പൂക്കിപ്പറമ്പ്, മൂന്നിയൂര്‍, ചേളാരി തുടങ്ങി വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം. ബസ് ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ നിയമം പാലിച്ച് എത്തുന്നവര്‍ എന്നിവര്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്.

sameeksha-malabarinews

ബിരിയാണിക്ക് ആവശ്യമായ അരി, ബിരിയാണി മസാല, നെയ്യ് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി തുടങ്ങിയ വിഭവങ്ങളാണ് നല്‍കിയത്. കഴിഞ്ഞ വിഷുവിന് സദ്യക്കും കണി കാണാനുള്ള വിഭവങ്ങള്‍ നല്‍കിയും, ഓണത്തിന് പായസ കിറ്റുകള്‍ നല്‍കിയും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിരത്തില്‍ നിയമം പാലിച്ചവര്‍ക്ക് കേക്കുകള്‍ നല്‍കിയും വ്യത്യസ്തമായ രീതിയില്‍ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിരുന്നു.
നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ അപകടത്തില്‍പെടാതെ കുടുംബത്തില്‍ തിരിച്ചെത്തുമെന്നുള്ള പൂര്‍ണ്ണ വിശ്വാസം ഉണ്ട്. അതുകൊണ്ടുതന്നെ അവര്‍ വിശേഷ ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കട്ടെ. അതിന് ഒരു ചെറിയ പ്രോത്സാഹനം എന്ന നിലയിലുമാണ് കിറ്റ് വിതരണം എന്ന് ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപ്പിള്ള പറഞ്ഞു .

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തിരൂരങ്ങാടി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍മ്മ സജ്ജരായിരുന്നു.
ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കും, ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണ കിറ്റുകള്‍ നല്‍കിയും, ലോക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ നിരത്തിലിറങ്ങിയ ബസുകള്‍ ബസ് സ്റ്റാന്‍ഡുകള്‍ ഓട്ടോകള്‍ അണുവിമുക്തമാക്കിയും, മാസ്‌ക് സാനിറ്ററി എന്നിവ സൗജന്യമായി നല്‍കിയും മാതൃകാ പ്രവര്‍ത്തനങ്ങളാണ് തിരൂരങ്ങാടി ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്.

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്.എ. ശങ്കരന്‍ പിള്ള, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ പ്രമോദ് ശങ്കര്‍, പി.എച്ച് ബിജുമോന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ സന്തോഷ് കുമാര്‍, ടി പി സുരേഷ് ബാബു, ഷാജില്‍ കെ രാജ്, വി.കെ. സജിന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

റോഡ് സുരക്ഷ സന്ദേശങ്ങള്‍ കുടുംബങ്ങളിലെത്തിക്കാന്‍ ജില്ലയില്‍ തന്നെ വ്യത്യസ്തമായ പരിപാടികളാണ് തിരൂരങ്ങാടി ഉദ്യോഗസ്ഥര്‍ കാഴ്ചവെക്കുന്നത്.
ചാറ്റല്‍മഴയും കാറ്റും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ മരച്ചുവടുകളിലും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപ്പിള്ള പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!