എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

HIGHLIGHTS : Two arrested with MDMA

malabarinews

അരീക്കോട്: പള്ളിപ്പടി തേക്കിന്‍ചുവട്ടില്‍ എംഡി എംഎയുമായി രണ്ടുപേര്‍ പിടിയില്‍. ഊര്‍ങ്ങാട്ടീരി പൂവത്തിക്കല്‍ പുളക്കചാ ലില്‍ അബ്ദുല്‍ അസീസ് (അറബി അസീസ്), എടവ ണ്ണ മുണ്ടേങ്ങര കൈപ്പ ഞ്ചേരി ഷമീര്‍ ബാബു എന്നിവരെയാണ് 196 ഗ്രാം എംഡിഎംഎയുമായി അരീ ക്കോട് പൊലീസും ഡന്‍സാ ഫും ചേര്‍ന്ന് പിടികൂടിയത്. രണ്ട് കാറുകളും കസ്റ്റഡിയിലെ ടുത്തു.

sameeksha

ബംഗളൂരുവില്‍നിന്ന് വില്‍പ്പ നയ്ക്കായി എത്തിച്ച എംഡി എംഎ അറബി അസീസ് വാ ങ്ങാന്‍ എത്തിയയാള്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്ന സമയ ത്താണ് ഇരുവരും പിടിയിലാ യത്. ദിവസങ്ങളായി അറബി അസീസിന്റെ പിന്നാലെയായി രുന്നു ഡന്‍സാഫ് ടീം. ഇയാള്‍ എംഡിഎംഎയുമായി എത്തു ന്ന വിവരമറിഞ്ഞ പൊലീസ് പ്രദേശത്ത് കാത്തിരിക്കുകയായിരുന്നു.

അസീസിന്റെ വാഹ നം വിലങ്ങിട്ട് നിര്‍ത്തി, ഏറനാ ട് തഹസില്‍ദാര്‍ എം മുകുന്ദ ന്റെ സാന്നിധ്യത്തില്‍ ദേഹപരി ശോധന നടത്തിയാണ് ഇയാ ളെ പിടികൂടിയത്. ഇയാള്‍ നിര വധി മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറ ഞ്ഞു.

തലേദിവസം ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാട്ടുകാ ര്‍ക്കെതിരെ സദാചാര പൊലീസി ങ് ആരോപിച്ച് അരീക്കോട് പൊ ലീസ് സ്റ്റേഷനില്‍ ഫോണില്‍ വി ളിച്ച് അസീസ് പരാതിപ്പെട്ടിരുന്നു. ലഹരി വില്‍പ്പന നടത്താന്‍ നാട്ടു കാര്‍ തടസ്സമായതാണ് ഇയാളെ പ്രകോപിതനാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!