Section

malabari-logo-mobile

ചേലേമ്പ്രയില്‍ ശക്തമായ ചുഴലിക്കാറ്റ്: കനത്ത നാശം,ദേശീയപാതയില്‍ മണിക്കുറകളോളം ഗതാഗതം തടസ്സപ്പെട്ടു

HIGHLIGHTS : വള്ളിക്കുന്ന്:മഴയോടൊപ്പം എത്തിയ ശക്തമായ ചുഴലി കാറ്റിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ

തേഞ്ഞിപ്പലം :മഴയോടൊപ്പം എത്തിയ ശക്തമായ ചുഴലി കാറ്റിൽ കാക്കഞ്ചേരി, തേഞ്ഞിപ്പലം, ചേലേമ്പ്ര ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകിയും, വൈദ്യുതി കാലുകളും ലൈനുകളും തകർന്നു വീണും വ്യാപക നാശനഷ്ടം.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ശക്തമായ കാറ്റ് അടിച്ചത്.നിരവധി മരങ്ങൾ ആണ് കടപുഴകിയും ശിഖരങ്ങൾ മുറിഞ്ഞും വീണത്.മരങ്ങൾ വീണു വള്ളിക്കുന്ന്, ചേളാരി വൈദ്യുതി സെക്ഷനുകളിലെ നിരവധി വൈദ്യുതി കാലുകളും ലൈനുകളും തകർന്നു.നിരവധി പോസ്റ്റുകൾ ചെരിഞ്ഞ നിലയിലുമാണ്.പല സ്ഥലങ്ങളിലും തലനാരിഴയ്ക്ക് മാത്രമാണ് അപകടങ്ങൾ ഒഴിവായത്‌.നിരവധി വീടുകൾക്ക് മുകളിലേക്കും മരങ്ങൾ വീണിട്ടുണ്ട്.

sameeksha-malabarinews

ദേശീയപാത കാക്കഞ്ചേരിയില്‍ ചൊവ്വാഴ്ച  ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാറ്റില്‍ കൂറ്റന്‍ മരം ദേശീയ കുറുകെ വീഴുകയായിരുന്നു.  വീഴുന്ന സമയം ഒരു കാറും ബൈക്കും ചുവട്ടിൽ ഉണ്ടായിരുന്നുവെങ്കിലും  അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍ പെട്ട ബൈക്കുകളുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ പെട്ടെന്ന് ഇരു ഭാഗത്തും നിര്‍ത്തുകയും ചെയ്തിനാലാണ് വൻദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ദേശീയപാത ഇടിമുഴിക്കല്‍ മുതല്‍ ചെട്ട്യാര്‍മാട് വരെ അഞ്ച് കിലോ മീറ്ററോളം ദൂരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലിസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് മരം റോഡില്‍ നിന്നും മുറിച്ചു മാറ്റിനീക്കിയതോടെയാണ്ഗതാഗതം പുനസ്ഥാപിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് ബാഗികമായി തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ചെട്ട്യാര്‍മാട് ദേശീയപാതക്കരികെയുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീഴുകയും ചെയ്തു. റോഡിലേക്ക് വീഴാതെ തൊട്ടടുത്ത പറമ്പിലേക്ക് വീണതിനാല്‍ ദുരന്തം ഒഴിവായി.

 

ചേലേമ്പ്ര:ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്.പുല്ലിപ്പറമ്പിലെ ചുഴലിക്കാറ്റിൽ എടപ്പരത്തി നാരായണൻ, കെ,കിഷോർ, കെ.വേലായുധൻ, വിനോദ് ,എന്നിവരുടെ പറമ്പുകളിലുള്ള മരങ്ങൾ  കടപുഴകി വീണിട്ടുണ്ട്.സംഭവ സ്ഥലങ്ങളിൽ വാർഡ് മെമ്പർ അസീസ് പാറയിൽ സന്ദർശിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!