കോട്ടക്കല്‍: ചെങ്കല്‍ ക്വാറികളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത ഖനനം നടത്തുന്നതും അവ കടത്താനുപയോഗിക്കുന്നതുമായ 12 വാഹനങ്ങള്‍ പിടികൂടി.
പെരിന്തല്‍മണ്ണ കുറവ, പാങ്ങ്-ചേണ്ടി പ്രദേശത്ത് പെരിഞ്ചോലയിലെ ചെങ്കല്‍ ക്വാറികളിലും, വലമ്പൂരിലിലെ ചെങ്കല്‍ ക്വാറിയിലും റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്.
പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ കെ.ദേവക്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയസന്റ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അബ്ദുര്‍ റഷീദ് പേരയില്‍ എന്നവിരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
കുറവയില്‍ നിന്ന് ഏഴ് ടിപ്പറും, ഒരു മണ്ണുമാന്തിയും, വലമ്പൂരില്‍ നിന്ന് നാല് ടിപ്പറും, ഒരു മണ്ണുമാന്തിയും കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി.




