നെടുമങ്ങാട്ടിൽ യുവാവ് കുത്തി പരുക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കുത്തി പരുക്കേല്‍പ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗാത്രി (20) ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക രണ്ട് മണിയോടെയായിരുന്നു സംഭവം. സൂര്യഗായത്രിയും അച്ഛനം അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം.

ശാരീരികവെല്ലുവിളികളുള്ള വ്യക്തിയാണ് സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. ഇവരേയും അരുണ്‍ ആക്രമിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു, മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസിനെും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ താല്‍ വരെ പതിനേഴ് ഇടങ്ങളിലാമ് അരുണ്‍ കുത്തിയത്.

ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലു്‌ടെന്ന് പോലീസ് പറയുന്നു.

 

Share news
error: Content is protected !!
Scroll to Top