തിരൂര്‍: സാഹിത്യ- കലകളുടെ സംഗമത്തിന് തിരൂര്‍ തുഞ്ചന്‍പറമ്പ് ഒരുങ്ങി. തുഞ്ചന്‍ ഉത്സവത്തിന് ബുധനാഴ്ച തിരിതെളിയും. തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 17 വരെയാണ് ഉത്സവം. രാവിലെ 10ന് സിനിമാതാരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേ വന്‍ നായര്‍ അധ്യക്ഷനാകും. പുസ്തകോത്സവം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ ഉദ്ഘാടനം ചെയ്യും. ‘ലോകം നാളെ’ വിഷയത്തില്‍ സി രാധാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തും. കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്രുതകവിത രചനാമത്സരവും സാഹിത്യക്വിസും നടക്കും. വൈകിട്ട് നാലിന് കോഴിക്കോട് ആകാശവാണിയുടെ നേതൃത്വത്തില്‍ കവിസമ്മേളനം, വൈകി ട്ട് 5.30ന് കലോത്സവം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. കലക്ടര്‍ വി ആര്‍ വിനോദ് പങ്കെടുക്കും. രാത്രി ഏഴിന് ഇംതിയാസ് ബീഗം പാടും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




