തുഞ്ചന്‍ ഉത്സവം 14 മുതല്‍

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റ് നേതൃത്വത്തിലുള്ള തുഞ്ചന്‍ ഉത്സവം 14മുതല്‍ 17വരെ തുഞ്ചന്‍പറമ്പില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. 14ന് രാവിലെ 10ന് ചലച്ചിത്രതാരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനാകും. പുസ്തകോത്സവം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് കവിയും ഗാനരചയിതാവുമായ ശ്രീ കുമാരന്‍ തമ്പി കലോത്സവം ഉദ്ഘാടനം ചെയ്യും.

15ന് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ‘സ്ത്രീ: എഴുത്തും പ്രതിരോധവും’ സെമി നാറും കേരള ചലച്ചിത്ര അക്കാദ മിയുടെ സഹകരണത്തോടെ ‘നവംബറിന്റെ നഷ്ടം’ സിനിമാ പ്രദര്‍ശനവും നടക്കും. 16ന് എഴുത്താ ണി എഴുന്നെള്ളിപ്പും കേന്ദ്ര സാഹിത്യ അക്കാദ മിയുടെ സഹകരണ ത്തോടെ ‘മഹാഭാരതത്തി ന്റെ പുനരാഖ്യാന പാരമ്പര്യം’ സെമിനാറും. ‘വിധേയന്‍’ സിനിമ പ്രദര്‍ശിപ്പിക്കും.

17ന് ‘ബഹുസ്വരതയും മതേത രത്വവും’ സെമിനാര്‍. വൈകിട്ട് 5.30ന് സമാപനസമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാ ടനംചെയ്യും. ചീഫ് സെക്രട്ടറി വി വേണു മുഖ്യാതിഥിയാവും. എല്ലാ ദിവസവും കലാപരിപാടി കളും അരങ്ങേറും. ട്രസ്റ്റ് അംഗ ങ്ങളായ പി കൃഷ്ണന്‍കുട്ടി, അഡ്വ. എം വിക്രമകുമാര്‍, കോ ഓര്‍ഡി നേറ്റര്‍ ഡോ. കെ ശ്രീകുമാര്‍, സൂ പ്രണ്ട് ടി പി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top