ഡല്‍ഹി സമരത്തില്‍ കേരളത്തെ ‘പിന്തുണച്ച് തമിഴ്‌നാടും

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ വ്യാഴാഴ്ച്ച രാജ്യ തലസ്ഥാനത്ത് കേരളം നടത്തുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി തമിഴ്നാടും. സമരത്തില്‍ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയന് അയച്ച കത്തില്‍ വ്യക്തമാക്കി.

സംസ്ഥാന സ്വയംഭരണ മെന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ഫാസിസ്റ്റ് ബിജെപിക്ക് കഴിയി ല്ലെന്നും ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പരമാധികാരത്തില്‍ കേന്ദ്രം ഇടപെടുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിക്കും പിന്തുണ നല്‍കുമെന്ന് നേരത്തെയും സ്റ്റാലിന്‍ അറിയിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top