ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ കൊച്ചിയില്‍

കൊച്ചി ബോട്ടിങ്, മറൈന്‍, വാട്ടര്‍സ്‌പോര്‍ട്‌സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ആറാംപതിപ്പ് എട്ടുമുതല്‍ 10 വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും. സ്പീഡ്ബോ ട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സംവിധാനങ്ങള്‍ തുടങ്ങി ഈ രംഗത്തെ
എല്ലാ വ്യവസായ മേഖലകളില്‍ നിന്നുമുള്ളവരും വിവിധ ജലവിനോദങ്ങളും പ്രദര്‍ശനത്തിലുണ്ടാകുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള സര്‍ക്കാരിനു കീഴിലുള്ള കെബിപ്, കേന്ദ്ര സര്‍ക്കാരി നുകീഴിലുള്ള എന്‍എസ്‌ഐ സി, കേരള ടൂറിസം, കൊച്ചി വാ ട്ടര്‍മെട്രോ, ഇന്ത്യന്‍ കോസ്റ്റ് ഗാ ര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളു ടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ടെന്നും കേരളത്തില്‍നി ന്നുള്ള എസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവിലിയ നുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. ക്രൂസ് എക്‌സ്‌പോ സ് ഡയറക്ടര്‍ ജോസഫ് കുര്യാ ക്കോസ്, എന്‍എസ്‌ഐസി സം സ്ഥാന മേധാവി പോള്‍ ബ്രൈറ്റ് സിങ്, സമുദ്ര ഷിപ്യാര്‍ഡ് എം ഡി എസ് ജീവന്‍, വാലെത്ത് ബോട്ട് യാര്‍ഡ് എംഡി പീറ്റര്‍ വാ ലെത്ത് തുടങ്ങിയവരും വാര്‍ ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top