കറുത്ത കാലുകള്‍ എന്റേത്, അതില്‍ അഭിമാനം, ഇനിയും കാണിക്കും: അധിക്ഷേപിച്ചവര്‍ക്കെതിരെ സയനോര

മലയാളത്തിന്റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയും പ്രേക്ഷകരെ ആകര്‍ഷിച്ച സയനോര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഗായിക പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റുകളും മറുപടിയും ശ്രദ്ധ നേടുകയാണ്.

ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയതിന്റെ ഔട്ട് ഫിറ്റും വീഡിയോയും സയനോര പങ്കുവച്ചിരുന്നു. വൈറ്റ് നിറത്തിലുള്ള തുണിയും നെറ്റും ഉപയോഗിച്ചുള്ള വസ്ത്രത്തില്‍ സ്‌റ്റൈലന്‍ ലുക്കിലാണ് സയനോര പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വിമര്‍ശന, അധിക്ഷേപ, ബോഡി ഷെയ്മിംഗ് കമന്റുകളാണ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സയനോര ഉടന്‍ തന്നെ മറുപടിയുമായി രംഗത്ത് എത്തി.

‘ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും. നിങ്ങള്‍ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live ! ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല’, എന്നാണ് സയനോര മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഗായികയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top