യുവതിയോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

തിരുവനന്തപുരം: ട്രെയില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറിയ ടിടിഇ അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശി നിധീഷ്(35)ആണ് അറസ്റ്റിലായത്. കോട്ടയം റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി.ഇന്ന് പുര്‍ച്ചെ നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസില്‍ വെച്ചാണ് ഇയാള്‍ ഡ്യൂട്ടിക്കിടെ യുവതിയോട് മോശമായി പെരുമാറിയത്.

ട്രെയിനില്‍ ഒറ്റയ്ക്കായിരുന്ന യുവതിയോട് പുലര്‍ച്ചെ ഒരു മണിയോടെ ടിടിഇ മോശമായി പെരുമാറുകയായിരുന്നു. യുവതിയെ സ്റ്റേഷനില്‍ യാത്രയാക്കാനായി പിതാവ് എത്തിയപ്പോള്‍ മകള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് ആവശ്യപ്പെട്ടിരുന്നു. ഇത് മുതലെടുത്ത് ഇയാള്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.

യുവതിയോട് ആലുവയില്‍ എത്തിയപ്പോള്‍ മറ്റൊരു കമ്പാര്‍ട്ടുമെന്റിലേക്ക് മാറാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയുടെ കൈയില്‍ കയറി പിടിച്ചു എന്നാണ് പരാതി. ഇതോടെ യുവതി തിരുവനന്തപുരത്തെ റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന പോലീസ് നിതീഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ പിന്നീട് കോട്ടയം റെയില്‍വേ പോലീസിന് കൈമാറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

 

 

Share news
error: Content is protected !!
Scroll to Top