മൂന്നിയൂര്‍:മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം തിങ്കളാഴ്ച (മെയ് 15 ) കാപ്പൊലിക്കും.
മെയ് 26 നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം നടക്കുക. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരി ക്ഷേത്രത്തിലാണ് കാപ്പൊലിക്കല്‍ ചടങ്ങുകള്‍ നടക്കുന്നത്. 17 ദിവസം നീണ്ടു നില്‍ക്കുന്ന കളിയാട്ട മഹോത്സവത്തില്‍ പതിനായിരങ്ങള്‍ വന്നെത്തുന്നതാണ് കോഴിക്കളിയാട്ടം.
പൊയ് കുതിര വരവ് അസ്തമയത്തിന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ പൊയ്ക്കുക്കുതിര സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്
ക്ഷേത്രം കാരണവര്‍ വിളി വെള്ളി കൃഷ്ണന്‍കുട്ടി നായര്‍ റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




