HIGHLIGHTS : Tsunami meat catch incident; Extensive inspection in Kalamassery Municipality
കൊച്ചി : എറണാകുളത്ത് ഹോട്ടലുകളില്‍ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തില്‍ കളമശ്ശേരി നഗരസഭയില്‍ വ്യാപക പരിശോധന. രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടിച്ചു. നഗരത്തിലെ ഹോട്ടലുകളില്‍ ഷവര്‍മയയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിറച്ചിയാണ് കളമശ്ശേരിയില്‍ നിന്നും ഇന്ന് പിടികൂടിയത്. റെയ്ഡിന് തൊട്ട് മുന്‍പും കേന്ദ്രത്തില്‍ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. കളമശ്ശേരി കൈപ്പുടമുകളിലെ വാടക വീട് കേന്ദ്രീകരിച്ചാണ് സുനാമി ഇറച്ചിയുടെ വിപണനം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറുകളില്‍ 500 കിലോ കോഴിയിറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസറുകള്‍ തുറന്നപ്പോള്‍തന്നെ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. വിവിധ ഫ്രീസറുകളില്‍ നിന്ന് 500 കിലോ മാംസമാണ് കണ്ടെടുത്തത്. ഇതോടൊപ്പം ഇറച്ചി പാചകം ചെയ്യുന്നതിനുള്ള 150 കിലോ പഴകിയ എണ്ണയും കണ്ടത്തി.

തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് ചത്തതും അസുഖം പിടികൂടിയതുമായി കോഴിയിറച്ചി കുറഞ്ഞ വിലയില്‍ തീവണ്ടിമാര്‍ഗം കൊച്ചിയിലെത്തിക്കുന്നത്. ഇവ നഗരത്തിലെ ഹോട്ടലുകള്‍ തട്ടുകടകള്‍ എന്നിവിടങ്ങളിലാണ് ഷവര്‍മ അടക്കമുണ്ടാക്കാന്‍ വിതരണ ചെയ്തിരുന്നത്. റെയ്ഡിന് തൊട്ട് മുന്‍പും ഈ കേന്ദ്രത്തില്‍ നിന്ന് ഇറച്ചി നല്‍കിയതായി ഇതര സംസഥാനക്കാരായ ജീവനക്കാര്‍ പറഞ്ഞു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലായിരുന്നു. നടത്തിപ്പുകാരന് കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കും.
സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും പരിശോധന നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു