Section

malabari-logo-mobile

ഹണി ട്രാപ്പ്; വ്യവസായിക്ക് 2.69 കോടി നഷ്ടമായതായി പരാതി

HIGHLIGHTS : Honey Trap; Complaint that businessman lost 2.69 crores

അഹമ്മദാബാദ്: നഗ്നവീഡിയോ കോളിന് പിന്നാലെ ഗുജറാത്തിലെ വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 2.69 കോടി രൂപ തട്ടിയതായി പരാതി. പലതവണയായാണ് ഇയാളില്‍നിന്ന് പണം തട്ടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയില്‍ നിന്ന് ഇയാള്‍ക്ക് ഫോണ്‍ വന്നു. പിന്നീട് വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങള്‍ അഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് ബ്ലാക്ക് മെയില്‍ ചെയ്തത്. സൈബര്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു.

നഗ്‌ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വ്യവസായിയെ ദില്ലി പൊലീസിലെ ഇന്‍സ്പെക്ടറാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. നഗ്‌ന വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഓഗസ്റ്റ് 14 ന്, ദില്ലി പൊലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചുവെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാള്‍ വിളിച്ചു.

sameeksha-malabarinews

എന്നാല്‍, ദില്ലി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന ദില്ലി ഹൈക്കോടതിയുടെ വിധിയുടെ പകര്‍പ്പ് പരിശോധനയില്‍ വ്യാജമാണെന്ന് മനസ്സിലായതോടെ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ജനുവരി 10ന് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!