Section

malabari-logo-mobile

കടുവ പേടിയില്‍ വയനാട്ടില്‍ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; യുഡിഎഫ് ഹര്‍ത്താല്‍

HIGHLIGHTS : Holiday for educational institutions in two panchayats in Wayanad in fear of tiger; UDF hartal

കല്‍പ്പറ്റ : കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മാനന്തവാടി താലൂക്കില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

വയനാട് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി തോമസാണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെയാണ് കൃഷിയിടത്തില്‍
വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരണത്തില്‍ പ്രതിഷേധിച്ച് പുതുശ്ശേരി വെള്ളാരം കുന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

sameeksha-malabarinews

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പ്രദേശം കനത്ത ജാഗ്രതയിലാണ്. മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, മരിച്ച തോമസിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് യുഡിഎഫ് ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!