Section

malabari-logo-mobile

മുടിയിലെയും, ശിരോചര്‍മ്മത്തിലെയും ദുര്‍ഗന്ധമകറ്റാന്‍ ഇനി ഇതൊന്നു നോക്കൂ

HIGHLIGHTS : Try this to get rid of bad smell in hair and scalp

ശരീരത്തിലെ ദുര്‍ഗന്ധം പോലെ തന്നെ നമ്മള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് മുടിയിലെയും ശിരോചര്‍മ്മത്തിലെയും ദുര്‍ഗന്ധം. ശരീരത്തിലെ ദുര്‍ഗന്ധത്തിന്റെ പ്രധാന കാരണം വിയര്‍പ്പാണ്, മറ്റൊന്ന് ഹോര്‍മോണ്‍ മാറ്റങ്ങളാണ്. മുടിയിലെയും ശിരോചര്‍മ്മത്തിലെയും ദുര്‍ഗന്ധത്തിന്റെ കാരണങ്ങളും അമിതമായ വിയര്‍പ്പും, ഹോര്‍മോണ്‍ മാറ്റങ്ങളുമൊക്കെതന്നെയാണ്.

ഇത് മാത്രമല്ല തലമുടി അധികദിവസം കഴുകാതിരിക്കുന്നത്,താരന്‍,അലര്‍ജി,സോറിയാസിസ് എന്നിങ്ങനെയുള്ള കാരണങ്ങളും ദുര്‍ഗന്ധത്തിനു കാരണമാകുന്നു.എണ്ണമയം ഏറെയുള്ള ശിരോചര്‍മ്മമുള്ള വ്യക്തികള്‍ക്കും ദുര്‍ഗന്ധം അനുഭവപ്പെടാം.

sameeksha-malabarinews

ആല്‍മണ്ട് ഓയില്‍ ടീ ട്രീ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.ഇത് പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയുക. കൂടാതെ മണ്‍പാത്രത്തില്‍ തീക്കനലുകളിട്ട് അതില്‍ സാമ്പ്രാണിത്തിരിയിട്ടശേഷം ഉണ്ടാകുന്ന പുക നനഞ്ഞ മുടിയില്‍ കൊള്ളിക്കുക. ഇത് തലമുടിയിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!