HIGHLIGHTS : Try these low calorie foods to lose weight.
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമ രീതിയും ഒരുമിച്ച് സമന്വയിപ്പിക്കുമ്പോള്‍ മാത്രമേ ശ്രമങ്ങള്‍ ഫലം കാണുകയുള്ളൂ. കുറഞ്ഞ കലോറി ഭക്ഷണക്രമത്തിലേക്ക് വരുമ്പോള്‍, ഏത് ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഏത് ഭക്ഷണം ഒഴിവാക്കണം എന്നതും മനസിലാക്കാന്‍ വളരെ പ്രയാസമാണ്.
കുറഞ്ഞ കലോറി ഉള്ള, ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:
പച്ച ഇലക്കറികള്‍
ഉയര്‍ന്ന അളവിലുള്ള പച്ചക്കറി നാരുകള്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും വന്‍കുടല്‍ കാന്‍സറിനുമുള്ള സാധ്യത കുറയ്ക്കുന്നു. മലബന്ധം, പ്രമേഹം, ഡൈവേര്‍ട്ടിക്യുലോസിസ്, അമിതവണ്ണം എന്നിവ പരിഹരിക്കുന്നതിനും ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ സഹായിക്കുന്നു.
പഴങ്ങള്‍
വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, ഫൈബര്‍ തുടങ്ങിയ ഒന്നിലധികം പോഷകങ്ങള്‍ സിട്രസ് പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു, വീക്കം കുറയ്ക്കുന്നു, കൂടാതെ ദഹനനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ലയിക്കുന്ന ഫൈബറും ഫ്‌ലേവനോയിഡുകളും ശരീരത്തില്‍ ആരോഗ്യകരമായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും.
തണ്ണിമത്തന്‍ 92% വെള്ളമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗ്ഗമാണ് ഇവ ധാരാളം കഴിക്കുക എന്നത്. ഇതില്‍ ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിന്‍ എന്ന പ്രകൃതിദത്ത പിഗ്മെന്റ് ഉണ്ട്, ഇത് നിങ്ങളുടെ സന്ധികളെ വീക്കത്തില്‍ നിന്ന് സംരക്ഷിക്കും.
വെജിറ്റബിള്‍ സൂപ്പ്
ശരീരഭാരം കുറയ്ക്കാന്‍ വെജിറ്റബിള്‍ സൂപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം കുറഞ്ഞ കലോറി ഉള്ള ഭക്ഷണമെന്ന നിലയില്‍ ഇത് നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നതോടൊപ്പം നിങ്ങളുടെ വിശപ്പ് അകറ്റുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ മിക്കവരും ആദ്യമേ തന്നെ തിരഞ്ഞെടുക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ആന്റിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ്, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഗ്രീന്‍ ടീ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല അണുബാധകളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഓര്‍മ്മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനും ഗ്രീന്‍ ടീ സഹായിക്കും.
വെള്ളം
ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കലോറി അടങ്ങിയ പാനീയത്തിന് പകരമായി വെള്ളമോ കലോറി ഇല്ലാത്ത മറ്റേതെങ്കിലും പാനീയമോ തിരഞ്ഞെടുക്കുകയും, കൂടാതെ ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയും ചെയ്താല്‍ അത് നിങ്ങളുടെ വിശപ്പകറ്റുകയും ഒപ്പം കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം ചര്‍മ്മത്തെ വരണ്ടതും ചുളിവുകളുള്ളതുമാക്കി മാറ്റുന്നു. ഈ പ്രശ്‌നം ശരിയായ അളവില്‍ വെള്ളം കുടിക്കുന്നതിലൂടെ എളുപ്പം പരിഹരിക്കുവാന്‍ കഴിയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു