Section

malabari-logo-mobile

ലൈംജ്യൂസ് കാഷ്യൂനട്ട്‌സിട്ട് ഉണ്ടാക്കി നോക്കു

HIGHLIGHTS : Try making lime juice like this

ലൈംജ്യൂസ് കാഷ്യൂനട്ട്‌സിട്ട് ഉണ്ടാക്കി നോക്കു

ലൈംജ്യൂസ് എല്ലാവരും ഏറെ ഇഷ്ടുപ്പെടുന്ന ഒരു ജ്യൂസാണ്. എന്നാല്‍ ഈ പറയുന്ന രീതിയില്‍ ഒന്ന് ഉണ്ടാക്കി കുടിച്ച് നോക്കു.ചൂട് കാലത്ത് ഏറെ ഉണര്‍വ് നല്‍കാന്‍ ലൈംജ്യൂസ് ഇങ്ങനെ ഉണ്ടാക്കി കുടിക്കുന്നത് ഏറെ നല്ലതാണ്.

sameeksha-malabarinews

ആവശ്യമുള്ള ചേരുവകള്‍;

ഇഞ്ചി- ഒരു ചെറിയ കഷ്ണം
കാഷ്യുനട്ട് -3 എണ്ണം(കുതിര്‍ത്തത്)
ഏലക്ക- 2എണ്ണം
പഞ്ചസാര-ആവശ്യത്തിന്
ചെറുനാരങ്ങ- ഒന്ന് വലുത്
(രണ്ട് ഗ്ലാസ് ജ്യൂസ് തയ്യാറാക്കുന്നതിനുള്ള ചേരുവകളാണ് ഇത് )

തയ്യാറാക്കുന്ന വിധം

ഇഞ്ചി,കാഷ്യുനട്ട്,ഏലക്ക,കുറച്ച് പഞ്ചസാരയും അരക്കപ്പ് തണുത്തവെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. കാഷ്യു നന്നായി അരഞ്ഞ് യോജിക്കണം. ഇതിലേക്ക് നാരങ്ങ കുരുകളഞ്ഞ് തോടോടുകൂടി ഇട്ട് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കുറച്ച് ഐസ്‌ക്യൂബും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് അടിച്ചെടുത്ത് അരിച്ച് അധികസമയം വെക്കാതെവേഗം കുടിക്കണം. കൂടുതല്‍ സമയം വെച്ചുകഴിഞ്ഞാല്‍ ജ്യൂസിന് കൈപ്പ് രുചി ഉണ്ടാകും. ഏറെ ഉന്‍മേഷം തുന്ന നല്ലൊരു ജ്യൂസാണിത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!