ട്രംപ് ഇന്ന് ഇന്ത്യത്തില്‍

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുമ്പായി ട്രംപ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം ആഗ്രയിലേക്ക് തിരിക്കും.

ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്ന് നഗരത്തിലെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധിയാണ്. ഞായറാഴ്ച മുതല്‍ മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ യുഎസ് സംഘം ഏറ്റെടുത്തിരിക്കുകയാണ്.

ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാനായി കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top