Section

malabari-logo-mobile

ബാക്ക് ടു ദേവധാര്‍ 2020;പൂര്‍വ വിദ്യാര്‍ത്ഥികളായ കലാകാരന്മാരുട സംഗമം നടന്നു

HIGHLIGHTS : താനൂര്‍: ഏപ്രില്‍ 11ന് നടക്കുന്ന ബാക്ക് ടു ദേവധാര്‍ 2020 പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി ദേവധാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വി...

താനൂര്‍: ഏപ്രില്‍ 11ന് നടക്കുന്ന ബാക്ക് ടു ദേവധാര്‍ 2020 പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി ദേവധാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ കലാകാരന്മാരുട സംഗമം നടന്നു. പൂര്‍വ വിദ്യാര്‍ത്ഥിയും, പ്രവാസി കമ്മീഷന്‍ അംഗവുമായ ആസാദ് മൂപ്പന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം വര്‍ക്കിംങ് ചെയര്‍മാന്‍ അനില്‍ തലപ്പള്ളി അധ്യക്ഷനായി.

ഫോക്ക്ലോര്‍ അക്കാദമി അംഗമായി തെരഞ്ഞെടുത്ത പൂര്‍വ വിദ്യാര്‍ത്ഥി ഗായകന്‍ ഫിറോസ് ബാബുവിനെ ചടങ്ങില്‍ ആദരിച്ചു. പൂര്‍വാധ്യാപകന്‍ ടി ഗോപാലകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മുതിര്‍ന്ന വിദ്യാര്‍ത്ഥിയും പൂര്‍വാധ്യാപകനുമായ കെ ബാലകൃഷ്ണന്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഇ അനോജ് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ എം ഗണേശന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

ഓര്‍മ്മയിലെ ദേവധാര്‍ എന്ന വിഷയത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ചിത്രകാരന്മാര്‍ ചിത്രരചന നടത്തി. ചലച്ചിത്ര കലാസംവിധായകന്‍ നിമേഷ് എം താനൂര്‍ ചിത്രകാരി ഷിറിന് ക്യാന്‍വാസ് നല്‍കി ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ഇഖ്ബാല്‍ താനൂര്‍, എ ജി ശ്രീലാല്‍, സന്തോഷ് ഒഴൂര്‍, ഷിറിന്‍, രാംദാസ് തോലില്‍, മോഹന്‍ താനൂര്‍, വി പി പ്രജിത്ത്, വിനോജ്, വിഷ്ണുദാസ് കെ പുരം തുടങ്ങിയവര്‍ ചിത്രരചനയും, ലിജീഷ് കളിമണ്ണില്‍ ശില്പവും ഒരുക്കി.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഗാനമേളയും, കലാപരിപാടികളും അരങ്ങേറി. ആര്‍ട്‌സ് അലുമിനിയുടെ പ്രചരണാര്‍ത്ഥം ശനിയാഴ്ച പാട്ടു വണ്ടി പര്യടനം നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!