തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും ഹെറോയന്‍ പിടികൂടി.

308911-heroin_EPA-1324350506-654-640x480തിരു: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. കുവൈത്ത്‌ എയര്‍വേയ്‌സ്‌ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന തൃശൂര്‍ സ്വദേശിനി സിനിയില്‍ നിന്നാണ്‌ കോടികള്‍ വിലവരുന്ന ഹെറോയില്‍ ശേഖരം നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്‌.

നെടുമ്പാശേരിയില്‍ നിന്നും സ്ഥിരമായി കുവൈത്തിലേക്ക്‌ യാത്രചെയ്യുന്ന സിനി മയക്കുമരുന്ന്‌ മാഫിയയുടെ സ്ഥിരം ക്യാരിയര്‍ ആണെന്നാണ്‌ നാര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ സംശയിക്കുന്നത്‌. നെടുമ്പാശേരിയില്‍ നിന്ന്‌ ടിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ യാത്ര തിരുവനന്തപുരത്തേക്ക്‌ മാറ്റുകയായിരുന്നു. സിനിയെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

കൊച്ചിയില്‍ നിന്ന്‌ കൊക്കെയിന്‍ കേസില്‍ നടനുള്‍പ്പെടെ നാലു യുവതികള്‍ പിടിയിലായതിന്റെ അന്വേഷണം നടന്നുവരവെയാണ്‌ തിരുവനന്തപുരത്ത്‌ വന്‍ ഹെറോയിന്‍ ശേഖരം പിടികൂടിയിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top