മംഗളം പത്രത്തിനെതിരെ മാനഷ്ടക്കേസ്‌ കൊടുക്കും; ആഷിഖ്‌ അബു

1011249_10153130718733969_6270086544562384875_nകൊച്ചി : കൊക്കെയില്‍കേസില്‍ ആഷിഖ്‌ അബുവിനെയും റീമകല്ലിങ്കലിനെയും ഫഹദിനെയും ചോദ്യം ചെയ്യുമെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ ആഷ്‌ഖ്‌ അബുവിന്റെ പ്രതികരണം. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയും എഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെയും ശക്തമായ ഭാഷയുള്ള വിമര്‍ശനമാണ്‌ തന്റെ ഫേസ്‌ബുക്ക്‌ വാളിലൂടെ ആഷിക്‌ നല്‍കിയിരിക്കുന്നത്‌. വാര്‍ത്തനല്‍കിയ പ്രതത്തിനെതിരെ മാനഷ്ട കേസ്‌ ഫയല്‍ ചെയ്യുമെന്നും ആഷിക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

കേസ്‌ നടത്തി കിട്ടുന്ന നഷ്ടപരിഹാരത്തുക എത്രയാണെങ്കിലും അത്‌ ഇത്തരത്തില്‍ വ്യാജ വാര്‍ത്ത കൊടുത്ത്‌ ജീവിതം നശിപ്പിച്ച ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണനു നല്‍കുമെന്നും ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

Untitled-1 copy

 

Share news
error: Content is protected !!
Scroll to Top