സെല്‍ഫി ഫോട്ടോകള്‍ക്ക്‌ വിലക്കുമായി ഇടയലേഖനം.

o-GIRL-SELFIE-facebookകൊച്ചി: ന്യൂജനറേഷന്‍ ഹരമായി മാറിക്കൊണ്ടിരിക്കുന്ന സെല്‍ഫിക്ക്‌ നിയന്ത്രണം വരുത്തണമെന്ന ആവശ്യമുന്നയിച്ച്‌ കത്തോലിക്ക ഇടയലേഖനം. സെല്‍ഫിയിയെടുക്കാനുള്ള ഭ്രമം കുട്ടികളുടെ ഭാവിയെ തകിടം മറിക്കുകയാണ്‌ ചെയ്യുന്നതെന്നും ഇത്തരത്തില്‍ എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്‌റ്റ്‌ ചെയ്യുന്നത്‌ നിയന്ത്രിക്കണമെന്നുമാണ്‌ ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

സെല്‍ഫി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായ സാഹചര്യത്തിലാണ്‌ ഇത്തരമൊരു ആവശ്യവുമായി കത്തോലിക്ക സഭ മുന്നോട്ട്‌ വന്നിരിക്കുന്നത്‌. ഇത്തരത്തില്‍ എടുത്ത്‌ പോസ്‌റ്റിടുന്ന ചിത്രങ്ങള്‍ സാമൂഹ്യ വിരുദ്ധുടെ കൈകളില്‍ എത്തപ്പെട്ടാല്‍ അത്‌ കുട്ടികളുടെ ഭാവിയെ തന്നെ നശിപ്പിക്കും.

കുട്ടികളെ പ്രണയത്തിന്റെ ചതിക്കുഴിയില്‍ വീഴ്‌ത്തുവാനും മതംമാറ്റം നടത്തി പല അപകടങ്ങളിലേക്കും മറ്റും കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള സാഹചര്യവും നിലവിലുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top