പരപ്പനങ്ങാടിയില്‍ വാഹനപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു


atifപരപ്പനങ്ങാടി: വാഹനാപകടത്തില്‍ പിരിക്കേറ്റ യുവാവ്‌ മരണപ്പെട്ടു. പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയം ഉടമ പുളിക്കലകത്ത്‌ ഇസ്‌മയില്‍ എന്ന കുഞ്ഞയുടെ മകന്‍ ആത്തിഫ്‌ (21) ആണ്‌ മരണപ്പെട്ടത്‌. വ്യാഴാഴിച്ച രാത്രി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‌ പിന്‍വശം വെച്ച്‌ കാര്‍ റിവേഴ്‌സ്‌ എടുക്കുന്നതിനിടെ ബൈക്കില്‍തട്ടി മറിഞ്ഞാണ്‌ ബൈക്ക്‌ യാത്രികനായ ആത്തിഫിന്‌ പരിക്കേറ്റത്‌.

അപകടം നടന്നയുടനെ ഇയാളെ കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയിലേക്കും അവിടെ നിന്ന്‌ കോഴിക്കോട്‌ മിംമ്‌സ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌.

ആത്തിഫ്‌ ഒരു ബൈപ്പാസ്‌ ശസ്‌ത്രക്രിയക്ക്‌ ശേഷം ഏറെ നാള്‍ വിശ്രമത്തിലായിരുന്നു. അടുത്ത ദിവസമാണ്‌ പുറത്തിറങ്ങിത്തുടങ്ങിയത്‌. ചെറിയ അപകടമാണ്‌ സംഭവിച്ചതെങ്കിലും തലയടിച്ച്‌ വീണതിനാല്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ്‌ മരണ കാരണമെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു.മരിച്ച്‌ ആതിഫ്‌ സജീവ എംഎസ്‌എം ഐഎസ്‌എം പ്രവര്‍ത്തകനാണ്‌

 

Share news
error: Content is protected !!
Scroll to Top