തിരൂര്‍:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ബസ് യാത്രയൊരുക്കി
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് . ആദ്യ സര്‍വ്വീസ് ഫെബ്രുവരി 22 ന് ശനിയാഴ്ച ആരംഭിക്കും.തൃപ്രങ്ങോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി കെ എസ് ആര്‍ട്ടിസിയുടെ സൗജന്യ ബസ് യാത്ര ആരംഭിക്കുന്നത്.
തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസ് നടത്തുന്നത്.
രാവിലെ 7 ന് ആരംഭിക്കുന്ന സര്‍വീസ് വൈകിട്ട് 7 ന് അവസാനിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ പരീക്ഷണ ഓട്ടം വന്‍ വിജയവുമായ തോടെ സര്‍വ്വീസുകള്‍ ക്രമീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ബജറ്റിലാണ് തൃപ്രങ്ങോട് പഞ്ചായത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ബസ് യാത്രയെന്ന പദ്ധതി പ്രഖ്യാപിച്ചത്.ബജറ്റില്‍ 10 ലക്ഷം രൂപ ഇതിനായി നീക്കി വച്ചു. പിന്നെ പദ്ധ തിയുടെ അനുമതിക്കായുള്ള ഓട്ട മായിരുന്നു. സംസ്ഥാനത്ത് ആദ്യ മായി നടത്തുന്ന പദ്ധതിക്ക് അനു മതി ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ഇടപെടലുകള്‍ നടത്തിയതോടെ ഒരു മാസം മുന്‍പ് എല്ലാം ശരിയായി. കെഎസ്ആര്‍ടിസി ബസിനായി വകുപ്പിനെ സമീപിച്ചു. അതും ശരിയായതോടെ കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥരെത്തി പോകേണ്ട വഴികളൊക്കെ ഒന്നു പരിശോധിച്ചു. കെ എസ് ആര്‍ടിസി ബസെത്തിച്ച് ഓടിച്ചും നോക്കി റൂട്ട് ക്ലിയറാക്കി
വിദ്യാര്‍ത്ഥികള്‍ക്കും ഈ ബസില്‍ കയറി സ്‌കൂളുകളിലെത്താം. ആണ്‍കുട്ടികള്‍ക്ക് സ്‌ക്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സൗജന്യ യാത്ര നടത്താം.
പുരുഷന്മാര്‍ക്കു യാത്ര ചെയ്യാന്‍ ടിക്കറ്റ് വേണം
ആദ്യ സര്‍വ്വീസ് 22 ന് പകല്‍ 3.30 ന് ആലത്തിയൂരില്‍ വച്ച് കെ
ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി, വൈസ് പ്രസിഡന്റ് എം പി ്ഫുക്കാര്‍, സെക്രട്ടറി ‘പി പി അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ
വി പി ഷാജഹാന്‍,ടി വി ലൈല
എം പി റഹീന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




